ഇടതുമുന്നണിയുടെ പാരമ്പര്യം കാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞു

തിരുവനന്തപുരം: ഇടതുമുന്നണിയുടെ പാരമ്പര്യം കാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് കൊച്ചി മെട്രോയും മെഡിക്കല്‍ കോളേജുകളുമടക്കം നടപ്പാക്കിയത്. രണ്ടുതവണ അധികാരത്തിലേറിയ പിണറായി നാട്ടില്‍ എന്ത് പരിവര്‍ത്തനമാണ് നടത്തിയതെന്ന് പറയണം. അദ്ദേഹത്തിന്റെ അല്‍പ്പത്തരം കേരളം വിലയിരുത്തണമെന്നും സുധാകരന്‍ പറഞ്ഞു.
വാഗ്ദാനലംഘനവും വഞ്ചനയും നടത്തിയ സര്‍ക്കാരാണിതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ വ്യക്തമാക്കി. ജനദ്രോഹത്തിന്റെ ആഴം ജനങ്ങളുടെ പ്രതികരണത്തിലുണ്ട്. മുഖ്യമന്ത്രിയും സര്‍ക്കാരും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് കൊണ്ടുവന്ന വികസന പദ്ധതികള്‍ക്ക് പച്ചക്കൊടി കാട്ടാനല്ലാതെ സ്വന്തമായി ഒരു വികസന പദ്ധതിയും കൊണ്ടുവരാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.പിണറായി സര്‍ക്കാര്‍ 60 ശതമാനം കമ്മിഷന്‍ സര്‍ക്കാരായി മാറിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആരോപിച്ചു.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ വിധിയില്‍ മുഖ്യമന്ത്രി അപ്പീല്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.രമേശ് ചെന്നിത്തല, മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ. മുളീധരന്‍, ബെന്നിബഹന്നാന്‍, അടൂര്‍ പ്രകാശ്, പി.വി. അബ്ദുള്‍വഹാബ്, രമ്യഹരിദാസ്, ആന്റോ ആന്റണി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, എം. വിന്‍സന്റ്, മാണി സി. കാപ്പന്‍, മാത്യു കുഴല്‍നാടന്‍, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥപെരുമാള്‍, കെ.സി. ജോസഫ്, പി.എം.എ. സലാം, രാജന്‍ ബാബു, ജി. ദേവരാജന്‍, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, കണ്‍വീനര്‍ ബീമാപള്ളി റഷീദ്, വി.എസ്.ശിവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.