മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും
എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിയാകും
എം.എ ബേബി സംസ്ഥാന സെക്രട്ടറിയാകും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎമ്മിന്റെ അഖിലേന്ത്യാസെക്രട്ടറിയാക്കാന്‍ നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോ മീറ്റിങ്ങില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടപ്പോഴാണ് പിണറായി വിജയന്റെ പേര് ഉയര്‍ന്നത്. സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരിയുടെ നിര്യാണത്തെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടെ ജനറല്‍ സെക്രട്ടറിയുടെ അഭാവം പാര്‍ട്ടി സമ്മേളനങ്ങളെ ബാധിക്കുമെന്ന വലിലയിരുത്തലിലാണ് പുതിയ സെക്രട്ടറിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
പ്രതീക്ഷതമായി തൃപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ് പിണറായിയുടെ പേര് നിര്‍ദ്ദേശിച്ചത്.മാത്രമല്ല പോളിറ്റ് ബ്യൂറോമീറ്റിംങ്ങില്‍ അധ്യക്ഷ സ്ഥാനവും പിണറായിക്കായിരുന്നു. പിണറായി വിജയനെപ്പോലുള്ള ഇടതുപക്ഷത്തെ കരുത്തനായ നേതാവ് സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി പദം ഏറ്റടുക്കണമെന്ന് മറ്റൊരു പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകരാട്ട് ആവശ്യപ്പെട്ടു. ഭൂരിഭാഗം പേരും പിണറായി ജനറല്‍ സെക്രട്ടറി ആകണമെന്ന അഭിപ്രായത്തോട് യോജിക്കുകയും വിഷയം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്നതിലേക്കായി മാറ്റുകയും ചെയ്തു. മണിക് സര്‍ക്കാക്കരിനെപ്പോലൊരു മുതിര്‍ന്ന നേതാവ് നേതൃപദവില്‍ വരണമെന്ന ആവശ്യം ആദ്യമേ തന്നെ അദ്ദേഹം സ്വയം തള്ളിക്കളഞ്ഞു. പ്രയാധിക്യവും ഓര്‍മക്കുറവും തന്നെ അലട്ടുന്നുണ്ടെന്നും തന്നെ പരിഗണിക്കരുതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.
എന്നാല്‍ കേരള നേതാക്കള്‍ യോഗത്തില്‍ മറുപടി പറയാത്തത് ശ്രദ്ധേയമായി. കേരളത്തില്‍ നിന്നുള്ള എംഎ ബേബി, സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ഗോവിന്ദന്‍, എ വിജയരാഘവന്‍ മറുപടി പറഞ്ഞില്ലെങ്കിലും കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യട്ടേ എന്ന നിലാപാടാണ് ഇവര്‍ സ്വീകരിച്ചത്. വിഷയം കേന്ദ്ര കമ്മിറ്റിയിലെത്തിയാല്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ എതിര്‍ക്കാനാണ് സാധ്യത. പുതിയ സമ്മേളന കാലയളവ് വരെ പിണറായി വിജയന്‍ സെക്രട്ടറിയാകട്ടെ എന്നും പിണറായി വിജയനെപ്പോലൊരു സീനിയര്‍ നേതാവ് സെക്രട്ടറിയാകട്ടെയെന്നുമാണ് ബംഗാള്‍ ഘടകത്തിന്റെ അഭിപ്രായം.
പിണറായി വിജയന്‍ അഖിലേന്ത്യാ സെക്രട്ടറിയായാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും. അങ്ങനെ വന്നാല്‍ നിലവിലെ സംസ്ഥാന സെക്രട്ടറിയും തളിപറമ്പ് എംഎല്‍എയുമായ എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിയാകാനാണ് സാധ്യത. കേന്ദ്രത്തില്‍ നിന്നും എം.എ ബേബിയെ സംസ്ഥാന സെക്രട്ടറിയാക്കാനും കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തെ രാഷ്ടീയ അന്തരീക്ഷം കലുശിതമായിരിക്കെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ആക്ഷേപങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലെതെന്ന അഭിപ്രായം പാര്‍ട്ടി അണികളില്‍ തന്നെ ഉടലെടുത്തിട്ടുണ്ട്. തുടര്‍ഭരണം കിട്ടണമെങ്കില്‍ പിണറായി മാറണമെന്ന അഭിപ്രായമാണ് പലനേതാക്കള്‍ക്കുമുള്ളത്.
അന്‍വര്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങളും മുഖ്യമന്ത്രിക്ക് നേരെയുണ്ടായ വിവര്‍ശനങ്ങളും നേതാക്കള്‍ തള്ളികളയുബോഴും പാര്‍ട്ടിയില്‍ ആരോപണങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന അഭിപ്രായമാണ് പഴയകാല നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. ആര്‍.എസ്.എസുമായുള്ള രഹസ്യ ബന്ധം പാര്‍ട്ടി തള്ളികളയുമ്പോഴും തൃശൂര്‍പൂരം കലക്കിയതടക്കമുള്ള കാര്യങ്ങള്‍ പൊതുജനമധ്യത്തില്‍ ഇപ്പോഴും ചര്‍ച്ചചെയ്യുന്നുണ്ട്. എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റാത്ത പിണറായിയുടെ നിലപാടിനോട് സിപിഐക്കും എതിര്‍പ്പുണ്ട്. ഇതിനെ കുറിച്ച് സിപിഐ ദേശീയ നേതൃത്വം സിപിഎം കേന്ദ്രനേതൃത്വത്തോട് പരാതി നല്‍കിയതായും വിവരമുണ്ട്.