സി പി എം സെമിനാറില്‍ പങ്കെടുക്കുന്ന കെ വി തോമസിന് പിന്തുണയുമായി പി ജെ കുര്യന്. തോമസ് മാഷ് സെമിനാറില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ മാത്രം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുത്. അവിടെ പോയി എന്ത് പറയുന്നു എന്നതാണ് കാര്യമെന്നും പിജെ കുര്യന് പറഞ്ഞു.സി പി എം വേദിയില്‍ കോണ്‍ഗ്രസ് നിലപാട് അറിയിക്കാന്‍ അവസരം കിട്ടിയാല്‍ അത് ഉപയോഗിക്കുകയാണ് വേണ്ടതെന്നാണ് പി ജെ കുര്യന്റെ അഭിപ്രായം. അവിടെ പോയി എന്ത് പറയുന്നു എന്നതാണ് കാര്യം. പറയുന്നത് എന്താണെന്ന് നോക്കി മാത്രമേ നടപടി എടുക്കാവൂ. പങ്കെടുക്കുന്നു എന്നതുകൊണ്ട് മാത്രം നടപടി പാടില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും പിജെ കുര്യന് പറഞ്ഞു.
താനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നിരവധി തവണ അന്യ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ എന്താണെന്ന് എന്നെക്കാള്‍ നന്നായി കെ വി തോമസിനറിയാം.എന്നെക്കാള്‍ മാന്യനായ വ്യക്തിയാണ് കെ വി തോമസ്. അച്ചടക്കത്തിന്റെ ആ ലക്ഷ്മണ രേഖ മാഷ് ലംഘിക്കരുതെന്നും പി ജെ കുര്യന് പറഞ്ഞു.