പി.കെ.എസ്. നെടുമങ്ങാട് താലൂക്ക് ഓഫീസ് ധർണ്ണ നടത്തി

തിരുവനന്തപുരം: അടിസ്ഥാനരഹിതമായ കാരണങ്ങൾ കാണിച്ച് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനെതിരെ നടന്ന ധർണ്ണ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവും. പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ: ബി.സത്യൻ ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ഏര്യാ സെക്രട്ടറി ശോഭന കുമാർ അദ്ധ്യക്ഷനായി.

നെടുമങ്ങാട് ഏര്യാ സെക്രട്ടറി ആട്ടുകാൽ ബി രാജു സ്വാഗതം പറഞ്ഞു. വിതുര ഏര്യാ സെക്രട്ടറി സുധാകർ മിത്തൽ, ജില്ലാ പഞ്ചായത്ത് അംഗം മിനി. വടക്കേ കോണം ബാബു, എസ്.രാജേന്ദ്രൻ വെഞ്ഞാറമൂട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *