പ്ലാന്‍ ബി ലൈസന്‍സ് രാജിന് വഴിതുറക്കും: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഖജനാവ് നിറയ്ക്കാനുള്ള ധനമന്ത്രിയുടെ കുറുക്കുവഴിയായ പ്ലാന്‍ ബി യിലെ ചില കാര്യങ്ങള്‍ ലൈസന്‍സ് രാജിനും മാഫിയാ വല്‍ക്കരണത്തിനും വഴി തുറക്കും.
പുതിയ ഡിസ്റ്റിലറികള്‍, നദികളില്‍ മണല്‍ വാരല്‍, കടലോരങ്ങളില്‍ കരിമണല്‍ വാരല്‍, മലയോരങ്ങളില്‍ കരിങ്കല്‍ ക്വാറികള്‍, വനങ്ങളില്‍ കടും വെട്ട് എന്നിവക്ക് സ്വകാര്യ ലൈസന്‍സ് നല്‍കാനുള്ള പരിപാടിയാണ് പ്ലാന്‍ ബി യിലെ മുഖ്യ ഇനം.
പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വക ടൂറിസം കേന്ദ്രങ്ങള്‍, കെ.എസ്.ആര്‍.ടി.സി നഗര ഭൂമികള്‍, വിദേശ സര്‍വകലാശാലകള്‍ക്ക് നിലവിലുള്ള കാമ്പസ് ഭൂമികള്‍ എന്നിവ വില്‍ക്കുകയാണ് പ്ലാന്‍ ബി യുടെ ഉദ്ദേശ്യം. ഇവ വാങ്ങാനെത്തുന്ന മൂലധന നിക്ഷേപകരെ സഹായിക്കാനുള്ള സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ രൂപികരണം അഴിമതി ലക്ഷ്യമാക്കിയാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക, നിലവിലെ തസ്തികകള്‍ വെട്ടിച്ചുരുക്കുക, പുതിയ നിയമനങ്ങള്‍ നടത്താതിരിക്കുക തുടങ്ങിയവയും പ്ലാന്‍ ബി യിലുണ്ട്.ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ പ്ലാന്‍ ബി യെ പറ്റി ചില സൂചനകള്‍ ഉണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനകീയ പ്രതിഷേധം ഭയന്നാണ് പ്ലാന്‍ ബി ഇപ്പോള്‍ പ്രഖ്യാപിക്കാത്തത്.