പാളയം പളളി കത്തീഡ്രലായി പ്രഖ്യാപിച്ചു. പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികള്‍

തിരുവനന്തപുരം: പാളയം പള്ളികത്തീഡ്രലായി പ്രഖ്യാപിച്ചതിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍. ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രതിഷേധം. ബിഷപ്പിനെതിരെ കൂകി വിളിച്ചു. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു.സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പള്ളി കോമ്പൗണ്ടിനുള്ളിലെ എംഎം ചര്‍ച്ച് എന്ന ബോര്‍ഡ് മാറ്റി എംഎം കത്തീഡ്രല്‍ എന്ന് ബോര്‍ഡ് സ്ഥാപിച്ചു. പള്ളി കമ്മിറ്റി പിരിച്ചു വിട്ടതായി ബിഷപ്പ് ധര്‍മ്മരാജ് റസാലം അറിയിച്ചു.ഭരണത്തിനായി പുതിയ 20 അംഗ കമ്മിറ്റിയെ നിയമിച്ചു. നിലവിലെ വൈദികരെ സ്ഥലം മാറ്റി. പുതിയ അഞ്ച് വൈദികരെയും നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *