പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലൈ 18 ആണ് അവസാന തിയതി. ജൂലൈ 21ന് ട്രയൽ അലോട്ട്‌മെന്റ് നടക്കും. സെപ്തംബർ 30 ഓടു കൂടി പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ആദ്യ ആലോട്ട്‌മെന്റ് ജൂലൈ 27നും, ആദ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ആഗസ്റ്റ് 11നും നടക്കും. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ആഗസ്റ്റ് 17ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തുകയും, 2022 സെപ്റ്റംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *