തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയം
മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 78.69 ശതമാനമായിരുന്നു വിജയം. ഈ വര്‍ഷം 286394 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം 30145. 57 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം ആണ്. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല കാസര്‍ഗോഡ്. ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകള്‍ വഴി പരീക്ഷാഫലം ലഭ്യമാകും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് http://keralaresults.nic.in, http://results.kite.kerala.gov.in, http://prd.kerala.gov.in, http://result.kerala.gov.in, http://examresults.kerala.go എന്നിവ വഴി ഫലം അറിയാം.
PRD Live, സഫലം മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലം അറിയാം. 4,44,707 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷഫലം ജൂലൈ മാസത്തില്‍ പ്രസിദ്ധീകരിക്കും.
ഉത്തരക്കടലാസ്സുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് മേയ് 27വരെ അപേക്ഷിക്കാം. സേ പരീക്ഷ ജൂണ്‍ 23 മുതല്‍ 27വരെ നടക്കും. പരീക്ഷയ്ക്കുള്ള അപേക്ഷ മേയ് 27 വരെ നല്‍കാം.