20 വര്‍ഷം സൗകര്യപ്രദമായ ഇരിപ്പിടവും ഭക്ഷണവും നല്കി. അതൊക്കെ ചെയ്തത് ‘രക്ത രക്ഷസായിരുന്നു ‘
ചെറിയാന് ഫിലിപ്പിന് ഇപ്പോള്‍ തോന്നുന്ന അവസ്ഥയെ വിവരദോഷം, നന്ദിയില്ലായ്മ, മറവി രോഗം എന്നിങ്ങനെയാണ് വിശേഷിപ്പിക്കാന്‍ സാധിക്കുന്നതെന്ന് പിഎം മനോജ് പറഞ്ഞു. എത്ര വലിയ വിപത്താണ് ഒഴിഞ്ഞു പോയത് എന്നതിലാണ് ആശ്വാസം കൊള്ളേണ്ടതെന്ന് ചെറിയാന് ഫിലിപ്പിന്റെ പേര് പറയാതെ മനോജ് പറഞ്ഞു.
പി.എം.മനോജിന്റെ പോസ്റ്റ്:
140 ല്‍ ഒന്നില്‍ പോലും അടുപ്പിക്കാതെ പുറമ്പോക്കിൽ’ തള്ളിയപ്പോള്‍ കൈ പിടിച്ചു; ചേര്‍ത്തു നിര്‍ത്തി. 20 വര്‍ഷം സൗകര്യപ്രദമായ ഇരിപ്പിടവും ഭക്ഷണവും നല്കി. അതൊക്കെ ചെയ്തത് ‘രക്ത രക്ഷസായിരുന്നു ‘ എന്ന് ഇപ്പോള്‍ തോന്നുന്ന അവസ്ഥയെ മൂന്നു തരത്തില്‍ വിശേഷിപ്പിക്കാം. 1. വിവരദോഷം. 2. നന്ദിയില്ലായ്മ. 3. മറവി രോഗം. മൂന്നിനും ഫലപ്രദമായ ചികിത്സ ഇല്ല എന്നതാണ് വലിയ ദുരന്തം! എത്ര വലിയ വിപത്താണ് ഒഴിഞ്ഞു പോയത് എന്നതിലാണ് ആശ്വാസം കൊള്ളേണ്ടത് .
ഇതിന് മറുപടിയായി ചെറിയാന് ഫിലിപ്പ് ഇട്ട പോസ്റ്റ് ഇങ്ങനെ:
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രസ് സെക്രട്ടറിയെ മുഖ്യമന്ത്രി നിയന്ത്രിക്കണം. അദ്ദേഹത്തിന്റെ രാഷ്ട്രീയ- മാധ്യമ വിമര്‍ശനങ്ങള്‍ ചട്ടവിരുദ്ധമാണ്