തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; കാമുകിയും സഹോദരനുമുള്‍പ്പെടെ ആറ് പേര്‍ പിടിയില്‍

തിരുവനന്തപുപരം വിമാനത്താവളത്തില്‍ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടി. തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ യുവതിയുള്‍പ്പടെ ആറ് പേര്‍ അറസ്റ്റിലായി.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇക്കഴിഞ്ഞ 22-നാണ് പ്രവാസിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിട്ടു. മുഹൈദീന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കും ചേര്‍ന്നായിരുന്നു കവര്‍ച്ച നടത്തിയത്.
ദുബായില്‍ വച്ച് മുഹൈദീനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറിയ മുഹൈദീനോട് ഇന്‍ഷ ഒരു കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയി 15,70,000 രൂപയും രണ്ട് ഫോണും സ്വര്‍ണവും തട്ടിയെടുത്തത്.ഇയാളുടെ കൈയ്യില്‍ നിന്ന് മുദ്ര പത്രങ്ങളും ഒപ്പിട്ടുവാങ്ങിയതായി പരാതിയുണ്ട്. ശേഷം പ്രവാസിയെ സ്‌കൂട്ടറില്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *