തിരുവനന്തപുരം : കെ പി സി സി സെക്രട്ടറി ബി ആര് എം ഷെഫീറിനെതിരെ നെടുമങ്ങാട് പൊലീസ് കേസ് എടുത്തു. അഭിഭാഷകനായ ഷെറീഫിന്റെ ഓഫീസിലെ ക്ലര്‍ക്കായിരുന്ന സ്ത്രീ നല്കിയ പരാതിയിലാണ് കേസ്. ചീത്ത വിളിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
നേരത്തെ ഷെഫീര്‍ നല്കിയ പരാതിയില്‍ വനിത ക്ലര്‍ക്കിനെതിരെയും നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു. ഷെഫീര്‍ അറിയാതെ ക്ലാര്‍ക്ക് വക്കീല്‍ ഫീസ് വാങ്ങിയെന്നും രേഖകള്‍ കടത്തിയെന്നുമാണ് പരാതി. ഷെഫീര്‍ പരാതി നല്കിയ ശേഷമാണ് ക്ലര്‍ക്ക് പൊലിസിനെ സമീപിക്കുന്നത്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്നയാളാണ് ബി.ആര്.എം. ഷെഫീര്‍