കൊല്ലത്ത് ലക്ഷങ്ങള്‍ വില വരുന്ന പാന്‍ മസാലയുമായി രണ്ടു പേര് പോലീസിന്റെ പിടിയില്‍

കൊല്ലം ജില്ലയിലെ നിലമേല്‍ കരിന്തലക്കോട് ആണ് ലക്ഷങ്ങള്‍ വില വരുന്ന വിവിധയിനം പുകയില ഉല്‍പ്പനങ്ങള്‍ പിടികൂടി. കൊട്ടാരക്കര സബ് ഡിവിഷന് ഡാന്‍സഫ് ടീമും ചടയമംഗലം പോലീസും ചേര്‍ന്നാണ് പുകയില ഉല്‍പ്പനങ്ങള്‍ പിടിച്ചെടുത്തത്. കൊല്ലം ജില്ലയിലെ വിവിധ കടകളിലും കോളേജ് സ്കൂള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും മാസങ്ങളായി കച്ചവടം നടത്തി വന്നിരുന്ന നിലമേല്‍ കരിന്തലക്കോട് ഷാജഹാന് മനസിലില്‍ ഷറഫുദ്ധീന്‍ മകന് ഷിബു (45), തെന്മല ഉറുകുന്നില്‍ വാലുണ്ടില് വീട്ടില്‍ ജോയ് മകന് മൊട്ട ജോബിന് എന്നറിയപ്പെടുന്ന ജോബിന് ജോയ് (33)എന്നിവരെ ആണ്
കൊല്ലം റൂറല്‍ എസ്.പി സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ കൊട്ടാരക്കര സബ്ഡിവിഷന് ഡാന്‍സഫ് ടീം നിലമേല്‍ കരിന്തലക്കോട് വച്ച പിടികൂടിയത്. കമ്പോളത്തില്‍ പതിനഞ്ചു ലക്ഷത്തോളം രൂപ വില മതിക്കുന്ന പതിനാറായിരത്തോളം പാക്കറ്റ് പുകയില ഉല്‍പ്പന്നമാണ് പിടികൂടിയത്. കൊട്ടാരക്കര ഡിവൈഎസ്പി ബൈജു കുമാറിന്റെ നിര്‍ദ്ദേശാനുസരണം ഡാന്‍സഫ് എസ്.ഐ ജ്യോതിഷ്, സജുമോന്,അഭിലാഷ്,ദിലീപ്,വിപിന്‍ ക്ലീളീറ്റസ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. കൊല്ലം ജില്ലയിലെയും സമീപ ജില്ലകളിലേ കടകളിലേക്കും പാന്‍ മസാല വിതരണം ചെയ്യുന്ന മൊത്തവിതരണ കച്ചവടക്കാരാണിവരെന്ന പോലീസ് പറഞ്ഞു.