മധ്യവയസ്‌ക്കനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാ ഭരണങ്ങള്‍ കവര്‍ന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മധ്യവയസ്ക്കനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണ മാലയും ബ്രേസ്ലെറ്റും കവർന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.  ചിറമുക്ക് സ്വദേശി കൂടം പ്രകാശ് എന്നു വിളിക്കുന്ന സൂര്യകുമാർ  (38) നെയാണ് ഫോർട്ട്  അസിസ്റ്റൻറ് കമ്മീഷണർ എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വധശ്രമക്കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
കൈമനം സ്വദ്ദേശിയായ മധ്യവയസ്ക്കനെ ബാർ ഹോട്ടലിനു മുന്നിൽ നിന്നാണ് കൂടം പ്രകാശിൻ്റെ  നേതൃത്വത്തിലുള്ള നാലംഗ സംഘം ആട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോയി സ്വർണ്ണാഭരണങ്ങൾ പിടിച്ചു പറിച്ചത്. തട്ടിയെടുത്ത സ്വർണ്ണാഭരണങ്ങൾ
       ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു .ഡി.സി.പി അങ്കിത് അശോക് ലഭിച്ച രഹസ്യവിവ ത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. എ.സി.പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഫോർട്ട് എസ്.എച്ച്.ഒ. രാകേഷ്.ജെ, എസ്.ഐ മാരായ ഉണ്ണികൃഷ്ണൻ, സന്തോഷ്, എ.എസ്.ഐ മാരായ അൽഫിൻ ജോസ്, അജിത് എന്നിവർ ഉൾപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *