മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കി പോലീസ്; കോട്ടയത്തെ പൊതുപരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, വന്‍ഗതാഗത നിയന്ത്രണം

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തിലിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചു. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തി. നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നില്‍ നിന്ന് മാധ്യമങ്ങളെ മാറ്റി. ക്യാമറാന്മാര്ക്ക് അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതിയുള്ളത്. വേദിയിലേക്കുള്ള പ്രധാന വഴി പൊലീസ് അടച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണങ്ങള്യ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രിയെത്തുന്നത്. മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം യാതൊരുവിധ മുന്നറിയിപ്പില്ലാതെ അടച്ചു. പ്രധാന ജംഗ്ഷനുകളില്‍ വന്‍ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.