സുഹൃത്തിന്റെ ഭാര്യയുടെ പത്ത് പവന് സ്വര്‍ണ്ണം മോഷ്ടിച്ച പോലീസുകാരന് പിടിയില്‍

പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി മറ്റൊരു മോഷണക്കേസ് കൂടി. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന് സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ പോലീസുകാരന് അറസ്റ്റില്‍. ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സിറ്റി എ ആര് ക്യാമ്പിലെ അമല്‍ ദേവാണ് കേസില്‍ അറസ്റ്റിലായത്.
പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വര്‍ണമാണ് അമല്‍ ദേവ് കവര്‍ച്ച ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നാണ് സൂചന. അറസ്റ്റിലായ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.