പോലീസുകാരന് മാങ്ങാമോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി

പോലീസുകാരന് മാങ്ങ മോഷ്ടിച്ച കേസ് കോടതിയില്‍ ഒത്തുതീര്‍പ്പായി.മാങ്ങ മോഷ്ടിക്കുന്ന സി സി ടിവിയില്‍ ദൃശ്യങ്ങള്‍ തെളിവായുണ്ടെങ്കിലും കേസുമായി മുന്നോട്ടു പോകാന്‍ തനിക്കു താല്പര്യമില്ലെന്നു കാഞ്ഞിരപ്പളിയിലെ വ്യാപാരി നാസര്‍ കാഞ്ഞിരപ്പളളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ കേസിലെ തുടര്‍ നടപടികള്‍ പൊലീസ് അവസാനിപ്പിക്കും. കേസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ പോലീസിന് അന്വേഷിക്കാമെന്നു കോടതി പറഞ്ഞു.
ഐപിസി 379 വകുപ്പ് പ്രകാരമായിരുന്നു പൊലീസുകാരനായ പി വി ഷിഹാബിനെതിരെ പോലീസ് കേസ് എടുത്തത്. കേസെടുത്തതുമുതല്‍ ഷിഹാബ് ഒളിവിലായിരുന്നു.