പോലീസിന്റെ ഓടാത്ത രക്ഷാബോട്ടിന് 26 ജീവനക്കാര്‍, 5.56 ലക്ഷം ശമ്പളം

തിരുവനന്തപുരം: കടലില്‍പ്പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ആലപ്പുഴ തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിലുള്ള ഇന്റര്‍സെപ്റ്റര്‍ ബോട്ട് ഓടിയിട്ട് ആറുമാസമായെങ്കിലും താത്കാലികമായി നിയോഗിക്കപ്പെട്ട ജീവനക്കാരെല്ലാം ‘ജോലി’ തുടരുന്നു.ഓടാത്ത ബോട്ടിനുവേണ്ടി ശമ്പള മിനത്തില്‍ മാസം ചെലവാകുന്നത് 5.56 ലക്ഷം രൂപ. ഇതിനകം 33.36 ലക്ഷം ചെലവായി. ജില്ലയുടെ തെക്കന്‍ തീരമായ വലിയഴിക്കല്‍ മുതല്‍ ആലപ്പുഴ വരെയുള്ള തീരസുരക്ഷയുടെ ചുമതല തോട്ടപ്പള്ളി സ്റ്റേഷനാണ്.

2012-ലാണ് ഇവിടേക്ക് മൂന്ന് ഇന്‍ര്‍സെപ്റ്റര്‍ ബോട്ടുകള്‍ അനുവദിച്ചത്. 26 താത്കാലിക ജീവനക്കാരെയും നിയമിച്ചു. 17 പേര്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരാണ്. നാലുവീതം സ്രാങ്കുമാരും ലാസ്സര്‍മാരും ഒരു ഡ്രൈവറും. കോസ്റ്റല്‍ വാര്‍ഡനും ലാസ്സറിനും 17,000 രൂപ വിതമാണ് ശമ്പളം. സ്രാങ്കിനു 34,000 രൂപയും ഡ്രൈവര്‍ക്ക് 21,000 രൂപ ലഭിക്കും.മൂന്ന് ബോട്ടുകളില്‍ ഒന്ന് പരിുശീലനത്തിനിടെ കായംകുളം കായലില്‍ കത്തിനശിച്ചു. മറ്റൊന്ന് അര്‍ത്തുങ്കല്‍ സ്റ്റേഷനു കൈമാറി. തോട്ടപ്പള്ളിയിലുള്ള അവശേഷിച്ച ബോ ട്ടാണു കേടായത്. കോടികള്‍ വിനിയോഗിച്ച് ഗോവയില്‍ നിന്നാണ് ഇവ വാങ്ങിയത്. എന്നാല്‍ തകരാര്‍ പരിഹരിക്കാന്‍ കമ്പനി തയ്യാറാകുന്നില്ല. അതോടെയാണ് ബോട്ട് ഓടാതായത്. വാര്‍ഷിക അറ്റ കുറ്റപ്പണിക്കു കരാര്‍ നല്‍കാന്‍ പോലീസ് അധികൃതര്‍ കാലതാമസം വരുത്തുന്നതും വിനയായി.
എന്നാല്‍, ബിച്ച് സുരക്ഷ 34,000യ്ക്ക് ഇത്രയും ജീവനക്കാരെ ആവശ്യമില്ലെന്നും എല്ലാവ രെയും നിലനിര്‍ത്തി ശമ്പ ഉം കൊടുക്കുകയാണെന്നും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *