അന്ധവിശ്വാസത്തിന് രാഷ്ട്രീയവും മതവും  ഉത്തരവാദികൾ: ചെറിയാൻ ഫിലിപ്പ്

കേരളത്തിൽ അന്ധവിശ്വാസങ്ങൾ പെരുകുന്നതിന് നവോത്ഥാനത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാർട്ടികളും മത- സമുദായ ശക്തികളും ഒരുപോലെ ഉത്തരവാദികളാണ്.മുതിർന്ന കോൺഗ്രസ് നേതാവ് ഫെസ് ബുക്കിൽ കുറിച്ചു.

രാഷ്ട്രീയ കക്ഷികളുടെ വോട്ടുബാങ്ക് രാഷ്ട്രീയമാണ് സാമൂഹ്യ വിപത്തായ  ദുരാചാരങ്ങളെ വളർത്തുന്നത്. സംഘടിത മതങ്ങൾ തങ്ങളുടെ നിലനില്പിന് ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.

രാഷ്ട്രീയ-മത ശക്തികൾ ആത്മ പരിശോധന നടത്തി ഹിംസാത്മകവും ചൂഷണപരവുമായ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ ആശയ പ്രചരണം നടത്തണം.

Leave a Reply

Your email address will not be published. Required fields are marked *