ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം പൂജപ്പുരയില്‍ വന്‍ സംഘര്‍ഷം, അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം: പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐ ചാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. പ്രദര്‍ശനം നടന്നുകൊണ്ടിരിക്കവെ ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്റെ നേത്യത്വത്തില്‍ ഡോക്യുമെന്ററി തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തുകയായിരുന്നു.

പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പ്രതിഷേധക്കാരെ തടയുകയും അഞ്ച് തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
അറുപതോളം ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. വന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *