പോപുലര്‍ ഫ്രണ്ട് കോഴിക്കോട് ജനമഹാ സമ്മേളനം; സ്വാഗതസംഘം ഓഫീസ് തുറന്നു

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സെപ്തംബര്‍ 17ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. മാവൂര്‍ റോഡില്‍ ഫോറിന്‍ ബസാറിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ നിര്‍വഹിച്ചു. 

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും രാജ്യത്തിന്റെ പരമാധികാരവും റിപബ്ലിക്കും വലിയതോതില്‍ ഭീഷണി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനം സംഘടിപ്പിക്കുന്നത്. ഫാഷിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അതിനായി പൊതുസമൂഹത്തെ ഒപ്പം നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുമായി പോപുലര്‍ ഫ്രണ്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.  

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം വി റഷീദ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി കെ അബ്ദുല്‍ ലത്തീഫ്, വൈസ് ചെയര്‍മാന്‍ പി അബ്ദുല്‍ അസീസ്, പി വി ഷുഹൈബ് സംസാരിച്ചു. വിവിധ സബ്കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്തംബര്‍ 17ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ നിര്‍വഹിക്കുന്നു 

Leave a Reply

Your email address will not be published. Required fields are marked *