സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളില് വിലകുറഞ്ഞ ജനപ്രീയ ബ്രാന്റുകള്‍ കിട്ടാനില്ല. ബെവ്കോയും മദ്യവിതരണകമ്പനികളും തമ്മിലുളള തര്‍ക്കമാണ് ഈ പ്രതിസന്ധിക്ക് കാരണം. മുന്‍കൂര്‍ നികുതി അടയ്ക്കണമെന്ന ബിവറേജ് കോര്‍പ്പറേഷന്റെ നിലപാടാണ് കമ്പനികളെ വിതരണം കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. സ്പിരിറ്റിന്റെ വില കൂടിയതിനാല്‍ ഉല്പാദന ചെലവ് കൂടി അതിനാല്‍ വിലകുറഞ്ഞ ബ്രാന്റുകള്‍ക്ക് നിര്‍മ്മാണചെലവും കൂടി. ഹണിബീ, എംസിബി, സെലിബ്രേഷന്, ഒപിആര്‍, ജവാന് എന്നീ ബ്രാന്റുകള്‍ക്കാണ് കടുത്തക്ഷാമം നേരിടുന്നത്. സര്‍ക്കാര്‍ ബ്രാന്റായ ജവാനാണ് കൂടുതല്‍ ഡിമാന്റ്. താരതന്മ്യേന ഉല്പാദനം കുറഞ്ഞ ജവാന് ഉളള സ്റ്റോക്ക് പെട്ടെന്ന് വിറ്റുതീരുന്നതാണ് പതിവ്. 600 രൂപയില്‍ താഴെ വിലയുളള മദ്യവും കിട്ടാനില്ല. സ്റ്റോക്ക് കുറവ് ചെറിയ വരുമാനക്കാരുടെ ആഘോഷ ദിവസങ്ങളെ ബാധിക്കുമെന്നാണ് കരുതുന്നത്.