കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം എന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പ്രചരണം

കണ്ണൂര്‍: കെപിസിസി പ്രസിഡണ്ടായി കെ സുധാകരന്‍ തുടരണം എന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെ എസ് തുടരണം എന്ന വാചകത്തതോടെയാണ് കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്’ ‘താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല’ എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോണ്‍ഗ്രസ് പടയാളികള്‍ എന്ന പേരിലാണ് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍.

കെ സുധാകരനെ അനുകൂലിച്ച് പാല ഈരാറ്റുപേട്ട പൂഞ്ഞാര്‍ പ്രദേശങ്ങളിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്‍ണ്ട്. കെ സുധാകരന്‍ കെപിസിസി പ്രസിഡണ്ടായി തുടരണം എന്ന് സേവ് കോണ്‍ഗ്രസ് രക്ഷാസമിതിയുടെ പേരിലുള്ള ബോര്‍ഡുകളില്‍ പറയുന്നു. പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുള്ള നായകനാണ് കെ സുധാകരന്‍ എന്നും ബോര്‍ഡിലുണ്ട്. ആന്റോ ആന്റണിയുടെ രാഷ്ട്രീയ തട്ടകത്തിലാണ് ബോര്‍ഡുകള്‍ അധികവും വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *