പൊഴിയൂര്‍ എസ്ഐ സജികുമാറിന് ബോട്ടുടമയുടെ അസഭ്യവര്‍ഷവും ഭീഷണിയും

പൊഴിയൂര്‍ സ്റ്റേഷന് എസ്ഐ സജികുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ബോട്ടുമ.ലൈസന്‍സ് ഇല്ലാത്ത ബോട്ട് പിടിച്ചതാണ് ബോട്ട് ക്ലബ്ബ് ഉടമ മാഹീനെ പ്രകോപിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.ഇന്ന് പുലര്‍ച്ചെയോടെയാണ് എസ്ഐ സജി കുമാറിനെ വിളിച്ച് ബോട്ടുടമ മാഹിന്‍ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഇനി താന്‍ പൊഴിയൂര്‍ സ്റ്റേഷനില്‍ ഇരിക്കില്ലെന്നും കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തിയത് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. ഇതിന് ശേഷം ഒമ്പത് മണിയോടെ വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തി. രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടി എസ്ഐ പരാതി നല്‍കിയിട്ടുണ്ട്.
വീട്ടുകാരെയടക്കം അധിക്ഷേപിച്ചെന്നാണ് സജി കുമാറിന്റെ പരാതി. മാഹിനെ കേസെടുത്ത് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.