പിപി ദിവ്യയെ അടിയന്തിരമായി അറസ്റ്റ് ചെയ്യണം, ഒളിവിൽ കഴിയാൻ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍

പാലക്കാട്: നവിന്‍ ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യപ്രേരണകുറ്റം ചുമത്തപ്പെട്ട പിപി ദിവ്യയുടെ  മുൻകൂർ ജാമ്യാപേക്ഷേ തള്ളിയതോടെ പൊലീസിന്‍റെ അനാസ്ഥ കൂടുതൽ വ്യക്തമായെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. കോടതിയിൽ പോവാനുള്ള സാഹചര്യം ഒരുക്കിയത് സിപിഎമ്മാണ്. അറസ്റ്റ് വൈകിയത് നീതിന്യായ വ്യവസ്ഥയുടെ വീഴ്ചയാണ്. ആഭ്യന്തര വകുപ്പിന്‍റെ  സഹായം ഇല്ലാതെ ഇത് പറ്റില്ല.പാർട്ടി സെക്രട്ടറിയാണ് ദിവ്യയെ ഒളിപ്പിക്കുന്നത്. എം.വി ഗോവിന്ദനാണ് സഹായിച്ചത്. ദിവ്യയെ അടിയന്തിരമായി അറസ്റ്റ് ചെയ്യണം. ഒളിവിൽ കഴിയാൻ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മരണശേഷവും എഡിഎമ്മിന്‍റെ കുടുംബത്തോട് അപമാനം തുടരുന്നു. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. സി പി എമ്മിന്‍റെ വക്കീൽ എന്തു കൊണ്ട് കേസില്‍ ഹാജരായി.ഇത് തന്നെയാണ് സി പി എം സഹായത്തിന്‍റെ ഏറ്റവും വലിയ തെളിവ്. എം.വി ഗോവിന്ദനും ദിവ്യയുടെ കുടുംബവും തമ്മിൽ പല ഇടപാടുകളും ഉണ്ട്. കുടുംബം ഹൈകോടതിയെ സമീപിച്ചാൽ ആവശ്യമായ എല്ല സഹായവും നൽകുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *