തിരുവനന്തപുരം : മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തിരുവനന്തപുരത്തു കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. കേരള സ്റ്റുഡന്റ്സ് യൂണിയനിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച പ്രയാർ ഗോപാലകൃഷ്ണൻ കെഎസ്യു, യൂത്ത് കോൺഗ്രസ് എന്നിവയുടെ കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. 2001-ൽ ചടയമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു