ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച നിലയില്‍;ഭര്‍തൃവീട്ടിലെ പീഡനമെന്ന് ബന്ധുക്കള്‍

എറണാകുളം: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് പറവൂരിലാണ് സംഭവം. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് അമല വടക്കന്‍ പറവൂര്‍ സ്വദേശിയായ രഞ്ജിത്തിനെ വിവാഹം കഴിച്ചത്.

ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് അമല ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അമലയെ തന്റെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല. ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും അമലയുടെ ബന്ധു ലാവണ്യ ആരോപിച്ചു. വീട്ടില്‍ പോകണമെന്ന് അമല പറഞ്ഞപ്പോള്‍ താലിമാല ഊരിവെച്ച് പോക്കോളുവെന്നാണ് പറഞ്ഞതെന്നും ബന്ധുക്കള്‍ ആരോപിച്ചു.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *