ഭരണഘടന പറയുന്നില്ല പിന്നെ എങ്ങനെ ഉത്തരവിടാനാകും?സുപ്രീം കോടതിയോട്ചോദ്യങ്ങളുമായി രാഷ്ട്രപതി

സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സു പ്രീം കോടതി വിധിയെ ചോദ്യം ചെയ്ത‌്‌ രാഷ്ട്രപതി ദ്രൗപദി മുർമു ഭരണഘടനയിൽ ഇത്ത രമൊരു വ്യവസ്ഥ ഇല്ലാതിരിക്കെ പരമോന്നത കോടതിക്ക് എങ്ങ നെയാണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കാൻ കഴിയുക എന്ന് രാഷ്ട്രപതി ചോദിച്ചു. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെ ട്ട വിഷയങ്ങളിൽ വ്യക്തത തേടി രാഷ്ട്രപതി സുപ്രീം കോടതിയെ സമീപിച്ചു.ഭരണഘടനയുടെ 143(1) വകുപ്പ് പ്രകാരമാണ് സുപ്രീം കോടതിയോട് രാഷ്ട്രപതി ചോദ്യം ഉന്നയിച്ചത്. ഗവർണർക്കും രാഷ്ട്രപതിക്കും ബാ

ധകമായുള്ള ഭരണഘടനയുടെ 200, 201 വകുപ്പുകളിൽ ബില്ലുകളിൽ പരിഗണിക്കുമ്പോൾ സമയപരിധി നിശ്ചയ്ക്കാത്ത സാഹചര്യത്തിൽ സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇതിൽ ഇത്തരത്തിൽ വിധി പു റപ്പെടുവിക്കാനാകുക എന്നാണ് രാഷ്ട്രപതി ചോദിച്ചത്. രാഷ്ട്രപതി ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്. ഭരണഘടനയുടെ 200-ാം അനുച്ഛേദ പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്കു മുന്നിലുള്ള ഭരണ ഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ്? ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ മന്ത്രിസ ഭയുടെ സഹായവും ഉപദേശം അനുസരിച്ച് പ്രവർത്തിക്കാൻ ഗ വർണർമാർ ബാധ്യസ്ഥർ ആണോ? ഭരണഘടനയുടെ 200-ാം അനുച്ഛേദ പ്രകാരം ഗവർണർമാർക്കുള്ള വിവേചനാധികാരം വിനിയോഗി ക്കുന്നത് ന്യായമല്ലേ?ഗവർണർമാർ എടുക്കുന്ന തീരുമാനങ്ങൾക്ക് 361-ാം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ബാധകമല്ലേ?

ഭരണഘടനയുടെ 201 അനുച്ഛേദപ്രകാരം രാഷ്ട്രപതിക്ക് ഭരണഘടനാപരമായ വിവേചന അധികാരമില്ലേ? ബില്ലുകളിൽ തീരുമാനമെടുക്കാൻ ഭരണഘടനയിൽ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ കോടതിക്ക് അതിൽ സമയപരിധിയും എങ്ങനെ തീരുമാനം എടുക്കണമെന്നുമുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമോ? ഭരണഘടനയുടെ 143-ാം അനുച്ഛേദ പ്രകാരം, ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ? ബില്ലുകൾ നിയമം ആകുന്നതിന് മുൻപ്

അതിലെ ഉള്ളടക്കം സ്റ്റുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതികൾക്ക് അധികാരം ഉണ്ടോ? അനുച്ഛേദം 142 പ്രകാരം. രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഭരണഘടനപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാൻ കോടതിക്ക് കഴിയുമോ?

നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണറുടെ അംഗീകാരമില്ലാതെ നിയമാക്കാൻ സാധിക്കുമോ?

അനുച്ഛേദം 145 (3) പ്രകാരം, ഭരണഘടന വ്യാഖ്യാനങ്ങൾ ഉള്ള വിഷയങ്ങളിൽ സുപ്രീം കോടതിയുടെ ഏതെങ്കിലും ബെഞ്ച് ആദ്യം തീരുമാനം എടുക്കണമെന്ന നിബന്ധനയില്ല. അഞ്ചംഗ ജഡ്ജിമാർ ഉൾപ്പെടുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അല്ലേ പരിഗണിക്കേണ്ടത്?എന്നിവ യാണ് അവ.

Leave a Reply

Your email address will not be published. Required fields are marked *