പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജി.ശേഖരന്‍ നായരെ അനുസ്മരിച്ചു

തിരുവനന്തപുരം: പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനും പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാതൃഭൂമി മുൻ ബ്യൂറോ ചീഫുമായ ജി.ശേഖരൻ നായരെ അനുസ്മരിച്ചു.*

പ്രസ് ക്ലബ് ഫോർത്ത് എസ്‌റ്റേറ്റ് ഹാളിൽ പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ. ജയപ്രസാദ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

മുൻ സ്പീക്കർ എം.വിജയകുമാർ, മുൻ മന്ത്രിമാരായ സി.ദിവാകരൻ, എ. നീലലോഹിതദാസ്, പന്തളം സുധാകരൻ, സി ഐ ടി യു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ, സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, കോൺഗ്രസ് നേതാവ് ടി. ശരത്ചന്ദ്ര പ്രസാദ്, ബിജെപി ജില്ലാ പ്രസിഡൻ്റ് വി.വി.രാജേഷ്, മാദ്ധ്യമപ്രവർത്തകരായ എസ്.ആർ.ശക്തിധരൻ, ബി.രമേഷ് കുമാർ, അനീഷ് ജേക്കബ്, ടി.അനിൽ, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *