പ്രധാനമന്ത്രി നരേന്ദ്രമോദി യു എസിലേക്ക്,​ ട്രംപുമായി കൂടിക്കാഴ്ച 13ന്

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ​ണാ​ൾ​ഡ് ​ട്രം​പും​ ​ത​മ്മി​ൽ ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 13ന് വാഷിംഗ്ടൺ ഡി.സിയിൽ വച്ചായിരിക്കും ഇരുനേതാക്കളും കൂ​ടി​ക്കാ​ഴ്ച​ നടത്തുന്നത്. മോദിയും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഫ്രാ​ൻ​സി​ൽ​ 10,​​11​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​എ.​ഐ​ ​ഉ​ച്ച​കോ​ടി​ക്കു​ ശേഷമായിരിക്കും മോ​ദി​ ​വാ​ഷിം​ഗ്ട​ണി​ലേ​ക്ക് ​പോ​കുന്നത്.​ ​

ഫെബ്രുവരി 12ന് വൈകിട്ടാണ് മോദി അമേരിക്കയിലെത്തുക. രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ് ഹൗസ് സന്ദർശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. വൈറ്റ് ഹൗസിൽ ഒരുക്കുന്ന അത്താഴവിരുന്നിൽ മോദി പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. താരിഫ് വിഷയം,​ അനധികൃത കുടിയേറ്റം എന്നിവയിൽ ഇരുനേതാക്കളും ചർച്ച നടത്താനും സാദ്ധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *