പ്രധാനമന്ത്രി നരേന്ദ്രമോദിയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്താണ് അദ്ദേഹം സ്വീകരിച്ച്. യു.എ.ഇ യിലെ 3.5 ദശലക്ഷം ഇന്ത്യാക്കാര്‍ക്കും യു.എ.ഇ നല്‍കുന്ന കരുതലിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയും യുഎഇയുമായുള്ള ഉഭയകക്ഷി ബന്ധവും അവലോകനം ചെയ്തു. ഗള്‍ഫ് രാഷ്ട്രത്തിന്റെ മുന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോ?ഗത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള വിമര്‍ശനവുമായി ആദ്യം രം?ഗത്തെത്തിയ രാജ്യങ്ങളിലൊന്നായിരുന്നു യുഎഇ. ഇതിനെത്തുടര്‍ന്ന് പരാമര്‍ശം നടത്തിയ നുപുര്‍ ശര്‍മ്മയുടെയും, നവീന്‍ കുമാര്‍ ജിന്‍ഡാലിന്റെയും ബിജെപി സസ്പെന്‍ഡ് ചെയ്തിരുന്നു.