ഭാവന വീണ്ടും മലയാള സിനിമയിലേക്ക് വരുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് നടന് പൃഥ്വിരാജ് പ. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഞങ്ങള്‍ ഒരുപാട് പേര് ഭാവനയോട് ഇതിനു മുമ്പ് ചോദിച്ചിട്ടുണ്ടെങ്കിലും ഭാവന ഇപ്പോഴായിരിക്കുംസ്വയം അതിന് തയ്യാറായത്. അഞ്ചു വര്‍ഷം കൊണ്ട് അവരുടെ കടുത്ത ആരാധകനായി മാറിയെന്നും പ്രിഥ്വിരാജ് പറഞ്ഞു
ഒടിടി തിയറ്ററുകള്‍ക്ക് ഭീഷണിയെന്ന് പറയുന്നതില്‍ കാര്യമില്ല. ആരെ വിലക്കിയാലും ഒടിടി നിലനില്ക്കും. കോവിഡ് വന്നതുകൊണ്ട് ഉണ്ടായ പ്രതിഭാസം അല്ല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം. ഒടിടി ഉള്ളതുകൊണ്ട് തീയറ്റര്‍ വ്യവസായം ഇല്ലാതാകില്ല. തിയറ്ററില്‍ കാണേണ്ട സിനിമകള്‍ ആളുകള്‍ അവിടെത്തന്നെ കാണും. രണ്ടിടത്തും പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പ്രത്യേകമായി നിര്‍മിക്കപ്പെടുമെന്നും പൃഥ്വിരാജ് പറഞ്ഞു.