വിദ്യാര്‍ഥികളെ കയറ്റാതെ മഴയത്തു നിര്‍ത്തിയ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു, 10000 രൂപ പിഴയിട്ട് തലശേരി ആര്‍ടിഒ

തലശേരിയില്‍ വിദ്യാര്‍ഥികളെ കയറ്റാതെ മഴയത്തു നിര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ സ്വകാര്യ ബസിനെതിരെ നടപടിയുമായി അധികൃതര്‍. സിഗ്മ എന്ന സ്വകാര്യ ബസിന് തലശ്ശേരി ആര്‍.ടി.ഒ സംഘം 10000 രൂപ പിഴയിട്ടു. ബസ് തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ബസിലെ കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരുടെ ലൈസന്‍സ് താതിക്കാലികമായി റദ്ദു ചെയ്തു. ബസ് ജീവനക്കാരെ ചോദ്യം ചെയ്ത ശേഷം കേസുമായി മുന്നോട്ടുപോകും.
സംഭവത്തില്‍ ബാലാവകാശ കമ്മീഷനും റിപ്പോര്‍ട്ട് തേടി. ബസ് ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് കണ്ണൂരിലേയ്ക്ക് വരുമ്പോഴാണ് സംഭവം. ബസ് പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പ് മാത്രം കയറിയാല്‍ മതിയെന്നു പറഞ്ഞ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തിയെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *