മന്ത്രിമാരെ നോക്കുകുത്തിയാക്കി ഭരണം നടത്തുന്നത് പ്രൈവറ്റ് സെക്രട്ടറിമാര്‍, ഐ.എ.എസുകാര്‍ക്കുകവരെ നിവര്‍ത്തിയില്ല

തിരുവനന്തപുരം : മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ ഭരണകാര്യങ്ങളില്‍ അനാവശ്യമാ യി ഇടപെടുന്നതില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി. പ്രൈവറ്റ് സെക്രട്ടറിയെയും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മാരെയും ഒഴിവാക്കി

ഭരണകാര്യങ്ങള്‍ മന്ത്രിയുമായി മു ഒറ്റയ്ക്ക് ചര്‍ച്ചചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോടു പരാതിപ്പെട്ടു.

ഇക്കാര്യം മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെ നി ന്നും മുഖ്യമന്ത്രി അവരെ അറിയിച്ചു. രാഷ്ട്രീയാടിസ്ഥാനത്തില്‍ നിയമിക്കുന്ന പ്രൈവറ്റ് സെക്രട്ടറി മാര്‍ക്കു ജോയിന്റ് സെക്രട്ടറിയുടെ റാങ്ക് ആണ്. സര്‍വീസിലുള്ള അഡീഷനല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരും പിഎസ്

ആകാറുണ്ട്. അഡീഷനല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ട റി, സെക്രട്ടറി തലത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ മറി കടക്കുന്ന രീതിയില്‍ ഇവര്‍ ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു വെന്നാണു പരാതി.

ഭരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചു സമീപകാലത്തു 2 തവണ സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗങ്ങളിലാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പരാ തി നിരത്തിയത്.

മലബാര്‍ ജില്ലയിലെ വനിതാ ജില്ലാ ഡവലപ്‌മെന്റ് ഓഫിസറെ ഒരു മന്ത്രിയുടെ പിഎസ് കാബിനില്‍ വിളിച്ചുവരുത്തി ശകാരിച്ചിട്ടിരുന്നു. ആ ജില്ലയിലെ വകുപ്പുമേ ധാവിക്ക് ഒപ്പമാണ് ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു ശകാരം കേള്‍ ക്കേണ്ടിവന്നത്. ഇത്തരം സംഭവ ങ്ങള്‍ ആവര്‍ത്തിക്കാതെ പിഎസി എസ് ഓഫിസേഴ്‌സ് അസോസി

യേഷന്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഇറങ്ങിയ ഐഎഎസ് ഓഫിസര്‍മാരുടെ സ്ഥലംമാറ്റപ്പട്ടികയില്‍ ഈ വനിതാഉദ്യോഗസ്ഥയും ഉണ്ട്.

മന്ത്രിതലത്തില്‍ അടിയന്തരതിരുമാനം എടുക്കേണ്ട പലകാര്യംങ്ങളും പിഎസുമാരും അഡീഷനല്‍ പിഎസുമാരും ഫയല്‍ പഠിക്കണം എന്നു പറഞ്ഞു വച്ചുതാമ സിപ്പിക്കുന്നതായും പരാതിയുണ്ട്. മന്ത്രിമാരുടെ പരിചയക്കുറവ് മുത ലെടുത്താണ്. അവര്‍ ഇങ്ങനെ ചെയ്യുന്നത്. മെച്ചപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ചു മുഖ്യമന്ത്രി ആരാഞ്ഞപ്പോള്‍ ഇത്തരം പ്രശ്‌ന ങ്ങള്‍ സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടു കയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *