നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും നേര്‍ക്ക് നേര്‍, കറുത്ത വസ്ത്രം ധരിച്ച് എം.എല്‍.എമാര്‍, മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം

നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തില്‍. സഭ സമ്മേളിച്ച് ആദ്യമിനിറ്റുകളില്‍ തന്നെ പ്രതിപക്ഷ എം.എല്‍.എമാര്‍ മുദ്രാവാക്യം വിളി ആരംഭിച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തുന്നത് സഭാ ചട്ടങ്ങള്‍ക്കെതിരാണെന്ന് എംബി രാജേഷ് അറിയിച്ചു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ നിയമസഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചു. എന്നാല്‍ പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളിച്ചു. വയനാട് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കെതിരയായിരുന്നു മുദ്രാവാക്യം വിളി. പ്രതിപക്ഷത്തെ യുവ എം.എല്‍.എമാര്‍ കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചാണ് സഭയിലെത്തിയത്.
പ്രതിപക്ഷ പ്രതിഷേധങ്ങള്‍ നിയമസഭ ഒദ്യോഗിക ടിവിയായ സഭാ ടിവി പ്രക്ഷേപണം ചെയ്തില്ല. സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ദൃശ്യങ്ങള്‍ മാത്രമാണ് കാണിച്ചത്. സഭയില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മീഡിയ റൂമില്‍ മാത്രമാണ് പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *