പി.ടി.ഉഷ രാജ്യസഭ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: പി.ടി.ഉഷ രാജ്യസഭ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു .രാവിലെ പതിനൊന്ന് മണിക്ക് രാജ്യസഭ ചേര്‍ന്നയുടനെയായിരുന്നു ഉഷ സത്യപ്രതിജ്ഞ ചെയ്തത്.
ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞക്ക് ശേഷം പി.ടി.ഉഷ പ്രധാനമന്ത്രിയെ കണ്ടു. ഹിന്ദിയില്‍ പ്രതിജ്ഞ ചൊല്ലിയതിനെ മോദി അഭിനന്ദിച്ചെന്ന് പി.ടി.ഉഷ പറഞ്ഞു. കൂടുതല്‍ പേര് സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് ഉഷ വിശദീകരിച്ചു. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടഭ്യര്‍ത്ഥിച്ചെന്നും, സംസ്ഥാന വികസനത്തിനും, സ്പോര്‍ട്സിന്റെ വളര്‍ച്ചക്കും എല്ലാ എം.പി മാരോടും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഉഷ പറഞ്ഞു. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ പി.ടി. ഉഷ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സുരേഷ് ഗോപിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നും ഉഷയെ ബി.ജെ.പി രാജ്യസഭയില്‍ എം.പി.യായി നിയോഗിച്ചത്.കായിക താരം എന്ന നിലയില്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പി.ടി ഉഷയെ എം.പി ആയി ശുപാര്‍ശ ചെയ്തത്.
Topic: PT Usha was sworn in as Rajya Sabha MP