പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം. തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ് വിവരം. തമിഴ്നാട് നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്. ബസിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്ത് എന്ന് കളക്ടർ അറിയിച്ചു. പരുക്കേറ്റ അയ്യപ്പ ഭക്തരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പല ഭാഗങ്ങളിൽ നിന്നായി ആംബുലൻസുകളും ഫയർ ഫോഴ്സ് യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി. ഇലവുങ്കൽ എരുമേലി റോഡിൽ മൂന്നാമത്തെ വളവിൽ വെച്ചാണ് അപകടം നടന്നത്.