കര്‍മ ന്യൂസില്‍ ഷെയര്‍ ഉണ്ടെന്ന് പി.വി അന്‍വര്‍; മറുപടിയുമായി വി.ഡി സതീശന്

തിരുവനന്തപുരം: കര്‍മ ന്യൂസില്‍ ഷെയറുണ്ടെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഏതെങ്കിലും സ്ഥാപനത്തില്‍ തനിക്ക് ഷെയര്‍ ഉണ്ടെങ്കില്‍ സി.പി.എമ്മിന് കൈമാറാന്‍ തയാറാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെസ്റ്റ് നമ്പറില്‍പ്പെട്ട ആളാണ് താന്‍. അന്‍വര്‍ ചെസ്റ്റ് നമ്പര്‍ ഇടട്ടേ എന്നും സതീശന് വ്യക്തമാക്കി. മാധ്യമങ്ങള്‍ക്കെതിരെ പി.വി അന്‍വര്‍ എം.എല്‍.എ ഉയര്‍ത്തുന്ന ഭീഷണിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മാധ്യമങ്ങള്‍ക്കെതിരെയും തുടര്‍ച്ചയായ ആക്രമണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആരാണ് ഈ പി.വി അന്‍വര്‍? സമൂഹമാധ്യമങ്ങളിലൂടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചെസ്റ്റ് നമ്പര്‍ നല്കി പൂട്ടിക്കുമെന്ന് പറയാന്‍ അന്‍വറിന് ആരാണ് അവകാശം നല്‍കിയിരിക്കുന്നത്? കേരളത്തിലെ പൊലീസും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്യുന്നത്? സി.പി.എം എം.എല്‍.എ നല്കുന്ന ചെസ്റ്റ് നമ്പറിന് പിന്നാലെ പൊലീസ് പോകുകയാണ്.
അന്‍വറും പിറകെ പോകുന്ന പൊലീസും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? സി.പി.എം അറിഞ്ഞുകൊണ്ടാണോ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ അന്‍വര്‍ വെല്ലുവിളി മുഴക്കുന്നത്? വേണ്ടി വന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഗുണ്ടായിസം കാട്ടുമെന്നാണ് പറയുന്നത്. സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ വാര്‍ത്ത എഴുതിയാല്‍ നിങ്ങളെ കൈകാര്യം ചെയ്യുമെന്ന് സി.പി.എമ്മിന്റെ ഒരു എം.എല്‍.എ പരസ്യമായി പറയുകയാണ്. ഇതിന് ധൈര്യം നല്‍കിയത് സര്‍ക്കാരും സി.പി.എമ്മുമാണോ? ഇക്കാര്യം മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കണം.