കോണ്‍ഗ്രസിന്റെ രഹസ്യ യോഗത്തില്‍ രാഹുൽ

പാലക്കാട്: ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ രഹസ്യ യോഗത്തില്‍. പാലക്കാട് കണ്ണാടിയില്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുല്‍ ഭാഗമായത്. എന്നാല്‍ അത്തരം ഒരു യോഗം നടന്നിട്ടില്ലെന്നാണ് എംഎല്‍എയുടെ നിലപാട്.
പരിചയമുള്ള ചില ആളുകളെ കാണാനാണ് കണ്ണാടിയിലെത്തിയത് എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രതികരണം. യോഗത്തില്‍ പങ്കെടുത്തെങ്കില് പങ്കെടുത്തു എന്ന് പറയും. സസ്പെന്‍ഷനില്‍ ലഭിച്ചു എന്നത് കൊണ്ട് താന്‍ വേറെ പാര്‍ട്ടിയാണോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. നടക്കാത്ത യോഗത്തെ കുറിച്ചെങ്ങനെ മറുപടി പറയും എന്നാണ് രഹസ്യ യോഗത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രാഹുല്‍ നല്കിയ മറുപടി.
കൈപ്പത്തി ചിഹ്നത്തില്‍ ആണ് താന്‍ തെരഞ്ഞെടുപ്പ് വിജയിച്ചത്. ഐക്യജനാധിപത്യ മുന്നണിയുടെ എല്ലാ സ്ഥാനാര്‍ഥികളും ജയിക്കണമെന്ന് താത്പര്യം. അതിനുവേണ്ടി തന്നാല്‍ കഴിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്തും. നല്ല യുഡിഎഫുകാരെ കണ്ടാല്‍ പാലക്കാട് എന്നല്ല, ഏത് സ്ഥലത്തുവെച്ചും തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ ചോദിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.