16 ദിവസം ജയിലിലാക്കിയത് അനീതിയെന്ന് രാഹുല്‍ ഈശ്വര്‍

തന്നെ 16 ദിവസം ജയിലിലാക്കിയത് അനീതിയെന്ന് രാഹുല്‍ ഈശ്വര്‍. ദിലീപിനെ എത്ര നാള്‍ വേട്ടയാടി. ദിലീപിനും അമ്മയും പെണ്‍മക്കളുമുണ്ട്. ദിലീപും പന്‍സര്‍സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ്. ആ ഫോട്ടോ കോടതിയില്‍ എത്തിയില്ല. പൊലീസ് ഇങ്ങനെയൊക്കെ ചെയ്യുന്നത് തെറ്റല്ലെ. 8 വര്‍ഷം ദിലീപിനെ വേട്ടയാടിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വനിത ജഡ്ജിയെ അധിക്ഷേപിച്ചവര്‍ക്ക് എതിരെ പോലും നടപടിയില്ല. താന്‍ ജയിലില്‍ കിടന്നപ്പോള്‍ പരിചയപ്പെട്ട 4 പേര്‍ക്ക് വേണ്ടി കേസ് നടത്തും. അവര്‍ നാല് പേരും നിരപരാധികള്‍ ആണ്. പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കുന്നവരാണര്‍. എല്ലാം കള്ളപരാതി. കോടതികളില്‍ പൊലീസ് കള്ളം എഴുതി നല്‍കുന്നു.
തനിക്ക് നോട്ടീസ് നല്‍കിയില്ല. നല്‍കിയെന്ന് കോടതിയില്‍ പറഞ്ഞു. ഇങ്ങനെ വസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞാല്‍ ജനങ്ങള്‍ എന്തു ചെയ്യും. താന്‍ പറഞ്ഞത് പൊലീസ് വളച്ചൊടിച്ചു. രാഹുല്‍ മുന്‍കൂട്ടത്തിന് അനുകൂലമായി വീഡിയോ ചെയ്യുമെന്നാണ് പറഞ്ഞത്. ഇതിനെ താന്‍ അതിജീവിതയെ അധിക്ഷേപിക്കുമെന്ന് പോലീസ് വളച്ചൊടിച്ചുവെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.