രാഹുൽ ഗാന്ധി കേരളത്തിൽ എത്തി..!

രാഹുൽ ഗാന്ധി കേരളത്തിൽ എത്തി. അടൂരിൽ നടക്കുന്ന പൊതുയോഗത്തിലാണ് അദ്ദേഹം എത്തിയത്. അതേസമയം പൊതുയോഗത്തിൽ വീണ്ടും രാഹുൽ ഗാന്ധി ബിജെപി-സിപിഐഎം ഡീൽ ആരോപിച്ചു. കൂടാതെ കേരളത്തിൽ ബിജെപിയുടെ ഒരു അദൃശ്യ കരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വർണ്ണം കട്ടവർക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൂടാതെ ശബരിമലയിൽ എന്ത് നടന്നുവെന്ന് മോദി മറന്നുപോയി. ശബരിമലയെക്കുറിച്ച് മോദി മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയെ എതിർക്കുന്നവരെ ഭീക്ഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.