രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണെന്ന് രാഹുൽ ​ഗാന്ധി

ദില്ലി: രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണെന്ന് രാഹുൽ ​ഗാന്ധി. ദുർഘടമായ സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്നാൽ വെല്ലുവിളികളെ അതിജീവിക്കാനുള്ള ഒന്നും ബജറ്റിലില്ല. ബജറ്റ് ചർച്ചയിൽ സംസാരിക്കവേയായിരുന്നു രാഹുലിന്റെ വാക്കുകൾ. എ ഐയുടെ ഇന്ധനമാണ് ഡേറ്റയെന്നും ഐടി മേഖലയിൽ എഐ വെല്ലുവിളി ഉയർത്തുമെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. ബജറ്റിന് സമാന്തരമായി യുഎസ് കരാർ വന്നു.

ഊർജം, ഫിനാൻസ് എന്നിവയെ കുറിച്ചൊന്നും ബജറ്റിലില്ല. ജനസംഖ്യ വർധന ദുരന്തമല്ലെന്നും അത് ശക്തിയാണെന്നും രാഹുൽ ​ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്ത്യ യു എസ് കരാറിൽ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ട്രംപുമായി ഇന്ത്യ സഖ്യമായിരുന്നു കരാറിൽ ഏർപ്പെട്ടതെങ്കിൽ ഇരു രാജ്യങ്ങളും തുല്യമാണെന്ന സന്ദേശമാകും നൽകുക. കർഷകരുടെ സംരക്ഷണം ആവശ്യപ്പെടുമായിരുന്നുവെന്നും അടിമകളല്ലെന്ന് വ്യക്തമാക്കുമായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഡാറ്റയാണ് ശക്തിയെന്ന് പറയുമായിരുന്നു.