രാഹുലിന്റെ ഭാരത് ജോഡോ യാത്ര നേമത്ത് നിന്ന് തുടങ്ങി;
തലസ്ഥാനം ഗതാഗതകുരുക്കില്‍

ഭാരത്‌ജോഡോ യാത്ര കേരളത്തില്‍ രണ്ടാം ദിവസത്തിലേക്ക്. ഇന്ന് നേമത്ത് നിന്ന് ആരംഭിച്ച് പട്ടത്ത് എത്തിയശേഷം വൈകിട്ട് കഴക്കൂട്ടം വരെയുമാണ് പദയാത്ര ചെയ്യുന്നത്. യാത്രയിലുടനീളം വിവിധ മേഖലകളിലെ പ്രമുഖരുമായി സംവദിക്കും. വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും ചര്‍ച്ച നടത്തും. വൈകിട്ട് അല്‍സാജില്‍ ചേരുന്ന പൊതുയോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
പദയാത്രത്തുടര്‍ന്ന് തലസ്ഥാനത്ത് വന്‍ ഗതാഗതകുരുക്കുണ്ടായി. ഓണാവധിക്ക് ശേഷമുളള പ്രവൃത്തി ദിവസമായതിനാല്‍ റോഡില്‍ വന്‍ വാഹനത്തിരക്കായിരുന്നു. തിരക്കിനെത്തുടര്‍ന്ന് കരമന ജംഗ്ഷനില്‍ വാഹനങ്ങള്‍ അനക്കാന്‍ പോലുമാകാതെ ജനങ്ങള്‍ നിശ്ചലമായി. പോലീസ് വളരെ പണിപ്പെട്ടാണ് ഗതാഗതക്കുരക്ക് അഴിച്ചെടുത്ത്.