പാലക്കാട് യുഡിഎഫ് ക്യാമ്പില്‍ ആവേശം അണപൊട്ടി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലീഡ് 1510 ആയി ഉയര്‍ന്നതോടെ അണികള്‍ മുദ്രാവാക്യം വിളികളുമായെത്തി. ലീഡ് 15,000 കടക്കുമെന്ന് റിജില്‍ മാക്കുറ്റി പ്രതികരിച്ചു. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടുകള്‍ ഉള്ള പറക്കുന്നം ഉള്‍പ്പെടെയുള്ള മേഖലയാണ് രണ്ടാം റൗണ്ടില്‍ എണ്ണിയത്. പാലക്കാട് മൂത്താന്‍തറ അടക്കമുള്ള പ്രദേശങ്ങള്‍ ഇനിയും എണ്ണാനുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള വടക്കന്തറ മേഖലയും ഈ റൗണ്ടിലെണ്ണും.
ആദ്യം പോസ്റ്റല്‍ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുറായിരുന്നു മുന്നില്‍. അതേസമയം മികച്ച റിസള്‍ട്ട് പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു
വിജയിക്കുമെന്ന് പ്രതീക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, എന്നാല്‍ അന്തിമ വിജയം മതേതരത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
വലിയ ആത്മവിശ്വാസമുണ്ട്. മനസില്‍ കാണുന്ന ഭൂരിപക്ഷ സംഖ്യ ജനങ്ങള്‍ നല്‍കുന്ന നിറഞ്ഞ പുഞ്ചിരിയില്‍ ഉണ്ട്. നഗരസഭയില്‍ ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ?ഗ്രൗണ്ടില്‍ നിന്ന് കിട്ടുന്ന റിപ്പോര്‍ട്ട്. നഗരസഭയിലും പഞ്ചായത്തിലും മതേതര മുന്നണിയുടെ വിജയമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.