പ്രിയങ്കയുടെ മകള്‍ മിരായ്‌ക്കൊപ്പം രാഹുല്‍; അപകീര്‍ത്തി പരാമര്‍ശം നടത്തി ബിജെപി നേതാവ്

രാഹുല്‍ഗാന്ധിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി ബിജെപി നേതാവ് നിര്‍മ്മല്‍ കുമാര്‍. തമിഴ്‌നാട് ബി.ജെ.പി ഐടി സെല്‍ തലവനാണ് ഇദ്ദേഹം. പ്രിയങ്കാ ഗാന്ധിയുടെ മകള്‍ മിരായ വധ്‌രയ്‌ക്കൊപ്പമുളള ഒരു പഴയ ചിത്രം പങ്കിട്ടാണ് പരാമര്‍ശം നടത്തിയത്.

കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയില്‍ തൊട്ടുകളിക്കുന്ന പപ്പുവിനൊപ്പം യാത്ര ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് തന്നെ പാപമാണെന്നാണ് അദ്ദേഹം ചിത്രം പങ്ക് വച്ച ശേഷം ട്വിറ്ററില്‍ കുറിച്ചത്. ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ച് കൊണ്ടാണ് പ്രസ്താവന. എന്നാല്‍ വന്‍വിവാദമായതോടെ ചിത്രം പിന്‍വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *