രാഹുലിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട് പാട്‌ന പ്രത്യേക കോടതിയിലുള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പാട്‌ന ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് സന്ദീപ് കുമാറിന്റെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 20(2) പ്രകാരം ഒരേ കുറ്റത്തില്‍ ഒന്നിലേറെ തവണ പ്രോസിക്യൂട്ട് ചെയ്യാനോ, ശിക്ഷിക്കാനോ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എ.ഐ.സി.സി അംഗമായ കുമാര്‍ ആശിഷ് സമര്‍പ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിക്കും.
ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി സമര്‍പ്പിച്ച ഹര്‍ജിയില്‍ രാഹുല്‍ 25ന് ഹാജരാകണമെന്ന് പാട്‌നയിലെ ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.