തിരുവനന്തപുരത്ത് ശശി തരൂരിനെ ആര്‍ക്കും തോല്പിക്കാനാവില്ലെന്ന് രാജഗോപാല്‍

തിരുവനന്തപുരം; ശശി തരൂരിനെ പുകഴ്ത്തി മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. തിരുവനന്തപുരത്ത് ശശി തരൂരിനെ ആര്‍ക്കും തോല്പിക്കാനാവില്ലെന്ന് രാജഗോപാല്‍ പറഞ്ഞു. തിരുവനന്തപുരത്തെ ജനങ്ങളെ സ്വാധിനിക്കാന്‍ ശശി തരൂരിന് കഴിഞ്ഞു. അതുകൊണ്ടാണ് തരൂര്‍ വീണ്ടും വീണ്ടും ജയിക്കുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ ശശി തരൂരിനെ പുകഴ്ത്തിയുള്ള രാജഗോപാപാലിന്റെ പ്രസ്താവന ബി.ജെ.പി നേതൃത്വത്തെയും അനുനായികളെയും അസ്വസ്ഥരാക്കിയിരിക്കയാണ്. തിരുവനന്തപുരത്ത് അവാര്‍ഡ്ദാന ചടങ്ങില്‍ പ്രസംഗിക്കവേയാണ് ഒ രാജഗോപാല്‍ തെന്റ അഭിപ്രായം പങ്കുവെച്ചത്.