പി ടി ഉഷയെ ആക്ഷേപിച്ച എളമരം കരീം മാപ്പ് പറയണം: രേമേശ് ചെന്നിത്തല

തിരുവനന്തപുരം : പി ടി ഉഷയെ ആക്ഷേപിച്ച എളമരം കരീം പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്ന് രേമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

പി ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല അതുകൊണ്ട് പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണം. കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. എ കെ ജി സെന്റര്‍ ആക്രമണത്തിലെ പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്.ആഭ്യന്തര മന്ത്രി ഞാനയായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമായിരുന്നു. ഭരണഘടനയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല പക്ഷെ സജി ചെറിയാന്‍ അപമാനിക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *