അഹമ്മദാബാദ് യോഗം ചരിത്രപരം; കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സുപ്രധാന തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ അഹമ്മദാബാദില്‍ നിര്‍ണായക നേതൃയോഗം വിളിച്ചുചേര്‍ത്ത് കോണ്‍ഗ്രസ്. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന.
അഹമ്മദാബാദ് യോഗം ചരിത്രപരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ബിജെപിയെ അവരുടെ മടയില്‍ പോയി നേരിടുകയാണ്. പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ ഉണ്ടാകും.വഖഫ് അടക്കം ചര്‍ച്ചയാകും. ട്രംപിന്റെ പകര ചുങ്കം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗവും തുടര്‍ന്ന് അടുത്ത ദിവസം അഹമ്മദാബാദില്‍ ഒരു സമ്പൂര്‍ണ പാര്‍ട്ടി കണ്‍വെന്‍ഷനുമാണ് നടക്കുന്നത്.സംഘടനാ ശക്തിയുടെ വികേന്ദ്രീകരണം, സഖ്യ മാനേജ്മെന്റ്, പൊതുജന സമ്പര്‍ക്കം വര്‍ധിപ്പിക്കല്‍ എന്നിവയായിരിക്കും അഹമ്മദാബാദിലെ ചര്‍ച്ചകളുടെ കാതല്‍, ഇവയെല്ലാം ചര്‍ച്ച ചെയ്യുകയും യോഗം അംഗീകരിക്കുന്ന പ്രമേയങ്ങളുടെ പ്രധാന ഘടകങ്ങളായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ ഒരു പ്രധാന സംസ്ഥാനത്തിന്റെയോ ഒരു പ്രധാന തിരഞ്ഞെടുപ്പ് പ്രവര്‍ത്തന ചുമതലയോ പ്രിയങ്കയ്ക്ക് നല്‍കാനുള്ള സാധ്യതയെക്കുറിച്ച് ചില അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്.
നവോത്ഥാന സമിതിയില്‍ നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണം: ഇടി മുഹമ്മദ് ബഷീര്‍