രമേശ് ചെന്നിത്തലയുടെ ഇളയമകന്‍ രമിത് ചെന്നിത്തല വിവാഹിതനായി ; വധു ജൂനിറ്റ …ആശംസകളുമായി വിവാഹത്തിനെത്തി ഗവര്‍ണറും മുഖ്യമന്ത്രിയുമുള്‍പ്പെടെ പ്രമുഖര്‍

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും ഇളയമകന്‍ രമിത്ത് ചെന്നിത്തല വിവാഹിതനായി. ബഹ്‌റൈനില്‍ താമസമാക്കിയ ജോണ്‍ കോശി- ഷൈനി ജോണ്‍ ദമ്പതികളുടെ മൂത്തമകള്‍ ജൂനിറ്റയാണ് വധു. നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, മന്ത്രിമാര്‍ രാഷ്ട്രീയ നേതാക്കള്‍, സിനിമ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഇന്ത്യന്‍ റവന്യു സര്‍വീസിലെ ഉദ്യോഗസ്ഥനായ രമിത്ത് ചെന്നിത്തല നിലവില്‍ ഇന്‍കം ടാക്‌സ് മംഗലാപുരം ഡെപ്യൂട്ടി കമ്മീഷണറാണ്. കഴിഞ്ഞ ഡിസംബറിലാണ് രമിത്തിന്റെയും ജൂനിറ്റയുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരും തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളേജിലാണ് പഠിച്ചത്.
സൗഹൃദം പ്രണയത്തിലേക്കും തുടര്‍ന്നു വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഡോ. രോഹിത്ത് ചെന്നിത്തല ആണ് രമിത്തിന്റെ സഹോദരന്‍. ശ്രീജയാണ് രോഹിത്തിന്റെ ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *