ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു

കൊളംബോ :ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. ആറു തവണ ലങ്കന്‍ പ്രധാനമന്ത്രിയായ പരിചയമുണ്ട് വിക്രമസിംഗെക്ക്. ഗോട്ടമ്പയ രാജപക്‌സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ആക്ടിങ് പ്രസിഡന്റായി ചുമതല വഹിക്കുകയായിരുന്നു യുഎന്‍പി നേതാവായ റനില്‍ വിക്രമസിംഗെ. ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമയെയാണ് റനില്‍ പരാജയപ്പെടുത്തിയത്.

225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 134 വോട്ടുകള്‍ റനില്‍ വിക്രമസിംഗെ നേടിയപ്പോള്‍ അലഹപ്പെരുമയ്ക്ക് 82 വോട്ടു ലഭിച്ചു. മത്സരരംഗത്തുണ്ടായിരുന്നു ജനത വിമുക്തി പെരുമന നേതാവ് നുര കുമാര ദിസനായകെയ്ക്കു വെറും മൂന്നു വോട്ട് മാത്രമാണ് ലഭിച്ചത്. നാല് വോട്ടുകള്‍ അസാധുവായി.

ശ്രീലങ്കന്‍ സമ്പത്തിക വ്യവസ്ഥ സുസ്ഥിരമാക്കുമെന്ന് റനില്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഒരു വര്‍ഷത്തിനകം സാമ്പത്തിക രം?ഗം ശക്തിപ്പെടുത്തും. 2024 ഓടെ വളര്‍ച്ചയുള്ള സമ്പത്ത് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Topic : Ranil Wickremesinghe was elected as the President of Sri Lanka

Leave a Reply

Your email address will not be published. Required fields are marked *